Divya Unni and Manju Warrier
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. ദിവ്യ ഉണ്ണിയുടെ കരിയറിലെ സൂപ്പര്‍ഹിറ്റായ രണ്ട് സിനിമകളിലേക്ക് അതിന്റെ സംവിധായകര്‍ ആദ്യം ആലോചിച്ചത് മഞ്ജു വാരിയറെയാണ്. മഞ്ജുവിന് ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് പകരം ദിവ്യ ഉണ്ണി നായികയായത്.