കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. പവന് മുക്കാല്‍ ലക്ഷം കവിഞ്ഞു. ഇന്നലെയും ഇന്നുമായി പവന് 720 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,040 രൂപയായി. ഇന്ന് പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 640 രൂപ വര്‍ധിച്ചു. ഈ മാസം ആദ്യമായാണ് സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നത്.