അടിപൊളി കല്യാണ സോങ്ങുമായി 'ബാഡ് ബോയ്‌സ്' ടീം, വീഡിയോ ഇന്നെത്തും

കെ ആര്‍ അനൂപ്

ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (11:58 IST)
ഓണക്കാലം കളര്‍ഫുള്‍ ആക്കാനായി സംവിധായകന്‍ ഒമര്‍ലുലുവും സംഘവും എത്തുന്നു.റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബാഡ് ബോയ്‌സ്' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ പുതിയ ഗാനം ഇന്ന് വൈകീട്ട് 7:30ന് പുറത്ത് വരും. 
 
കോമഡി ഫണ്‍ എന്റര്‍ടെയ്‌നര്‍ തന്നെയാണ് സിനിമ. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് സിനിമ കൂടിയാണിത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sheelu Abraham (@sheeluabraham21)

ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. അഡാര്‍ ലൗ എന്ന ഒമര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. അമീര്‍ കൊച്ചിന്‍, ഫ്‌ലെമി എബ്രഹാം എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍