'പൃഥ്വിരാജിനെ എനിക്ക് വളരെ ചെറുപ്പം മുതല്‍ അറിയാവുന്നതാണ്. അതില്‍ നിന്ന് ഇപ്പോഴത്തെ രാജു എന്ന് പറയുമ്പോള്‍ നമുക്ക് സ്‌നേഹം കൊണ്ടുള്ള ഒരു കൗതുകം തോന്നും. നീ അവിടെ നില്‍ക്കല്ലേ ഇങ്ങോട്ട് മാറി നില്‍ക്ക് എന്ന് സുകുമാരേട്ടന്‍ പറയുമ്പോള്‍ മാറിനില്‍ക്കുന്ന അദ്ദേഹത്തിന്റെ മകന്‍, അങ്ങനെ അല്ല ചേട്ടാ ഇങ്ങനെ എന്ന് പറയുമ്പോള്‍ ചെയ്യുന്ന ആള്‍ക്ക് ഇത് രണ്ടിലൂടെയും കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന കൗതുകം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. പൃഥ്വിരാജ് എന്ന നടനെയും സംവിധായകനെയും വെച്ച് നോക്കുകയാണെങ്കില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് പൃഥ്വിരാജിലെ സംവിധായകനാണ്. അദ്ദേഹത്തെ ഇപ്പോള്‍ നോക്കി നില്‍ക്കുന്നത് തന്നെ വല്ലാത്ത സുഖമാണ്. രാജുവിന്റെ കൂടെ അഭിനയിക്കാനും രസമാണ് എന്നാലും സംവിധാനം ചെയ്യുമ്പോള്‍ അല്ല മോനെ ഇങ്ങനെ ചെയ്താലോ എന്ന് ചോദിക്കേണ്ട അവസരം തരില്ല.