ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയില്‍ നിലവില്‍ നല്‍കുന്ന ഓഫറിനും വിലക്കുറവിനും പുറമേയാണിത്. അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റര്‍ജെന്റുകള്‍, ശബരി ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും. സപ്ലൈകോ ഓണച്ചന്തകള്‍ക്ക് പുറമെ മാവേലി സ്റ്റോര്‍, മാവേലി സൂപ്പര്‍ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും.