'മമ്മൂട്ടി ദാ തിരിച്ചുവരുന്നു', പ്രിയൻ അന്ന് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു

ബുധന്‍, 9 ജനുവരി 2019 (11:18 IST)
മമ്മൂട്ടിക്കും മോഹൻലാലിനും നിരവധി വിജയ പരാജയങ്ങൾ സിനിമാലോകത്ത് സംഭവിച്ചിട്ടുണ്ട്. എന്നാൽ ന്യൂഡൽഹി എന്ന ചിത്രം മമ്മൂട്ടിയുടെ കരിയർ ബ്രേക്കായിരുന്നു. ജോഷിയുടെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ ന്യൂഡൽഹിയുടെ രചന നിര്‍വഹിച്ചത് ഡെന്നിസ് ജോസഫാണ്. 
 
ന്യൂഡൽഹിയുടെ ഹിറ്റിന് ശേഷം പിന്നീട് മമ്മൂട്ടിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മമ്മൂട്ടി ചിത്രങ്ങളുടെ തുടര്‍ പരാജയത്തിനു ശേഷം റിലീസിന് എത്തിയ ന്യൂഡല്‍ഹിയില്‍ വലിയ പ്രതീക്ഷയാണ് സംവിധായകരും എഴുത്തുകാരും ഉള്‍പ്പെടെ കാത്തു സൂക്ഷിച്ചത്. 
 
തന്നെയും ജോഷിയേയും കൂടാതെ സിനിമയുടെ പ്രിവ്യൂ ഷോ ആദ്യം കണ്ട മറ്റൊരാള്‍ പ്രിയദര്‍ശന്‍ ആണെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ രചയിതാവ് ഡെന്നിസ് ജോസഫ്. പ്രിയദര്‍ശന്‍ സിനിമ കണ്ടു തീര്‍ന്ന ശേഷം ആദ്യം വിളിച്ചത് മോഹന്‍ലാലിനെയാണെന്നും മമ്മൂട്ടി 'ദാ വീണ്ടും തിരിച്ചു വരുന്നു' എന്ന് അദ്ദേഹം മോഹന്‍ലാലിനോട് പറഞ്ഞതായും ഡെന്നിസ് ജോസഫ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍