‘ഈ ലോകത്തിലെ എല്ലാ അച്ഛന്‍മാരെയും പോലെ ഞാനും എന്റെ മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും മകളെ ഗൈഡ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ വിദൂരമായ സ്വപ്‌നങ്ങളില്‍ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ വിധി അതു യാഥാര്‍ത്ഥ്യമാക്കി. കഠിനാധ്വാനത്തിന്റെ ഫലം എല്ലാവര്‍ക്കും തിരിച്ചുകിട്ടും. അതുകൊണ്ടാണ് അമ്മൂ ഞാന്‍ നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നത്. എന്താണോ നീ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനോട് വിശ്വസ്തത പുലര്‍ത്തൂ,’ പ്രിയദര്‍ശന്‍ മകള്‍ക്കായി കുറിച്ചു.