മോഹന്‍ലാലിന്റെ തിരിച്ചുവരവ് അടുത്ത സുഹൃത്തുക്കളെയും സന്തോഷിപ്പിച്ചു. നേര് മികച്ച പ്രതികരണങ്ങളുടെ പ്രദര്‍ശനം തുടരുകയാണ്. പ്രതിഭ ഒരിക്കലും മങ്ങില്ല എന്ന് പറഞ്ഞുകൊണ്ട് പ്രിയ കൂട്ടുകാരന്‍ മോഹന്‍ലാലിന്റെ വിജയത്തില്‍ പ്രിയദര്‍ശനും സന്തോഷം പങ്കുവെച്ചു.
'പ്രതിഭ ഒരിക്കലും മങ്ങില്ല, മോഹന്‍ലാലിന്റെ കഴിവ് അന്വേഷിക്കുന്ന ജിത്തു, നിങ്ങള്‍ അത് ശരിയായി ഉപയോഗിച്ചു! നേരിന്റെ വിജയത്തിന് നിങ്ങള്‍ക്ക് ഹാറ്റ്‌സ് ഓഫ്',-പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പ്രിയദര്‍ശിന്റെ പോസ്റ്റ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പലരും പങ്കുവയ്ക്കുകയും അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു.
2.80 കോടി രൂപയാണ് ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം മോഹന്‍ലാല്‍ ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററുകളിലെ മൊത്തത്തിലെ ഒക്യുപെന്‍സി 54.37 ശതമാനമാണ്.