കാത്തിരിപ്പ് വെറുതെയായില്ല,പൃഥ്വിരാജ്-പ്രഭാസ് കോമ്പോ അടിപൊളി! 'സലാര്‍' ആഘോഷമാക്കി ആരാധകര്‍

കെ ആര്‍ അനൂപ്
വെള്ളി, 22 ഡിസം‌ബര്‍ 2023 (10:34 IST)
ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന സലാര്‍ തിയറ്ററുകളില്‍ എത്തി. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്ന ആവേശത്തിലാണ് മലയാളികള്‍. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യം ലഭിക്കുന്നത്.
<

#prabhas fans in Paris . Anywhere it’s the same sound:) . #salaar scene , but with real background music from fans :) pic.twitter.com/iNmJfz7pyf

— క్లారా (@Ktheaclara1) December 22, 2023 >
സംവിധായകന്‍ മനോഹരമായി ചിത്രീകരിച്ച സിനിമയാണ് സലാറെന്നാണ് ആദ്യം വരുന്ന അഭിപ്രായങ്ങള്‍. പൃഥ്വിരാജ്-പ്രഭാസ് കോമ്പോ സ്‌ക്രീനില്‍ ആളുകള്‍ക്ക് ഇഷ്ടമായി. ചെറിയ ലാഗ് അനുഭവപ്പെടുന്നുണ്ടെന്നും ഒരുപക്ഷം പറയുന്നു. ആദ്യപകുതി മികച്ചു നില്‍ക്കുന്നു. പ്രഭാസിനെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ പ്രശാന്ത് നീല്‍ എന്ന സംവിധായകനായി. പശ്ചാത്തല സംഗീതം വേണ്ടപോലെ ഉയര്‍ന്നില്ലെന്ന് പറയുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article