നയന്‍താരയും വിക്കിയും തമ്മിലുള്ള ചാറ്റ് സ്‌ക്രീന്‍ ഷോട്ട്, കാര്യം നിസാരം, സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമായി നടി

കെ ആര്‍ അനൂപ്
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (10:03 IST)
'നാന്‍ വന്തിട്ടേന്ന് സൊല്ല്' എന്ന് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയ നയന്‍താര, സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമാകുകയാണ്.'ജവാന്‍' റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നടി തിരക്കിലാണ്. ഇപ്പോഴിതാ നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള ചാറ്റ് സ്‌ക്രീന്‍ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
'കാട്ടുവാക്കുള രണ്ടു കാതല്‍' എന്ന സിനിമയിലെ ഒരു ഗാനശകലം നയന്‍താര ഇന്‍സ്റ്റഗ്രാം സ്റ്റോറി ആക്കി മാറ്റിയിരുന്നു. ഇതിന് വിക്കി നല്‍കിയ മറുപടിയാണ് ചാറ്റില്‍ ഉള്ളത്.
 
 നയന്‍താരയുടെ പോസ്റ്റിന് 'ഞാനാണോ' എന്നാണ് വിക്കി ആദ്യം ചോദിച്ചത്.
അതിന് 'തീര്‍ച്ചയായും നീ തന്നെ' എന്നാണ് നയന്‍സ് എഴുതിയത്. നാണത്താല്‍ മുഖം മറക്കുന്ന ഇമോജിയാണ് വിക്കി പങ്കുവെച്ചത്.
 
ശേഷം നാണം കൊണ്ട് മുഖം മറയ്ക്കുന്ന ഇമോജിയാണ് വിഗ്‌നേഷ് ശിവന്റെ അടുത്ത പടി. 'ക്യൂട്ട്. താങ്ക് യു' എന്നും എഴുതി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article