'വിജയ്യെപ്പോലെ നൃത്തം ചെയ്യാന്‍ ആകില്ല';'ജവാന്‍' നൃത്ത സംവിധായകനോട് അക്കാര്യം പറഞ്ഞിരുന്നുവെന്ന് ഷാരൂഖ് ഖാന്‍

കെ ആര്‍ അനൂപ്

വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (12:08 IST)
ജവാന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിലെ വിജയെക്കുറിച്ച് നടന്‍ ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.വിജയ്യെപ്പോലെ കഠിനമായ നൃത്തച്ചുവടുകള്‍ തനിക്ക് വഴങ്ങില്ലെന്നാണ് നടന്‍ തുറന്നുപറഞ്ഞത്.
 
വിജയ്യെപ്പോലെ നൃത്തം ചെയ്യാന്‍ തനിക്കാകില്ലെന്നും അതികഠിനമായ ചുവടുകള്‍ തരരുതെന്ന് ജവാന്റെ നൃത്തസംവിധായകനായ ഷോബി മാസ്റ്ററോട് പറഞ്ഞിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു. ചെന്നൈയില്‍ ആയിരുന്നു ഓഡിയോ ലോഞ്ച് പരിപാടി നടന്നത്.
 
 അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പ്രിയാമണി, സന്യ മല്‍ഹോത്ര,ദീപിക പദുക്കോണ്‍ തുടങ്ങിയവരും സിനിമയിലുണ്ട്.
 
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബര്‍ ഏഴിന് ജവാന്‍ പ്രദര്‍ശനത്തിന് എത്തും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍