കാമുകിയുമായി സിനിമ കാണാന്‍ ഫ്രീ ടിക്കറ്റ് തരുമോ ? ഷാരൂഖിനോട് ആരാധകന്‍, നടന്റെ മറുപടി വൈറല്‍

കെ ആര്‍ അനൂപ്

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (08:52 IST)
ഷാരൂഖ് ഖാന്റെ ജവാന്‍ റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സില്‍' ഒരു ഫാന്‍ ചാറ്റ് ഷാരൂഖ് സംഘടിപ്പിച്ചിരുന്നു.#ASKSRK എന്ന ടാഗ് ഉപയോഗിച്ചുകൊണ്ട് ഷാറൂക്കിനോട് ആരാധകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും.
 
ഹരിശങ്കര്‍ വസിഷ്ഠ എന്നൊരു ആരാധകന്‍ ഷാരൂഖിനോട് ഒരു ആവശ്യവും ഉന്നയിച്ചു. കാമുകിയോടൊപ്പം ജവാന്‍ കാണാന്‍ ഫ്രീ ടിക്കറ്റ് തരുമോ എന്നതായിരുന്നു ചോദ്യം.
'തനിക്കും കാമുകിയ്ക്കും ജവാന്‍ കാണാന്‍ ഫ്രീ ആയി ടിക്കറ്റ് തരുമോ, താനൊരു പാവം കാമുകനാണ്',-എന്നാണ് വസിഷ്ഠ കുറിച്ചത്. ഷാരൂഖിന്റെ മറുപടിയും വന്നു.
''ഫ്രീ ആയാണോ പ്രേമം നല്കുന്നത്, ടിക്കറ്റിന് പണം നല്കണം, പ്രണയത്തെ ഇത്രയും വില കുറച്ച് കാണരുത്, കാമുകിയെയും കൂട്ടി പോയി ടിക്കറ്റെടുത്ത് സിനിമ കാണൂ'',-എന്നാണ് ഷാരൂഖ് മറുപടിയായി എഴുതിയത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍