'മൊട്ടയടിച്ചത് നിങ്ങള്‍ക്ക് വേണ്ടി,ഈ ലുക്കില്‍ ആദ്യമായും അവസാനമായും കാണുന്ന പടം', 'ജവാന്‍' കാണാന്‍ ആരാധകരെ ക്ഷണിച്ച് ഷാരൂഖ്

കെ ആര്‍ അനൂപ്

ശനി, 2 സെപ്‌റ്റംബര്‍ 2023 (12:16 IST)
'മൊട്ട' ലുക്കില്‍ തന്നെ ആദ്യമായും അവസാനമായും കാണുന്ന ചിത്രം ജവാന്‍ ആയിരിക്കുമെന്ന് ഷാരൂഖ് ഖാന്‍. അതുകൊണ്ടുതന്നെ സിനിമ കാണാന്‍ ആരാധകരെ തിയറ്ററുകളിലേക്ക് ക്ഷണിച്ച് നടന്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിലെത്തിയപ്പോഴായിരുന്നു നടന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
'സിനിമയില്‍ എനിക്ക് മൊട്ടത്തലയുണ്ട്. അത് ആദ്യത്തേതും അവസാനത്തേതും ആണ്. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ മൊട്ടയടിക്കുകപോലും ചെയ്തു. കുറഞ്ഞപക്ഷം, അത് മാനിച്ച് സിനിമകാണുക. ഈ രൂപത്തില്‍ ഇനി എന്നെ കാണാന്‍ സാധിക്കില്ല',-ഷാരൂഖ് പറഞ്ഞു.
ജവാന്‍ ട്രെയിലര്‍ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.സംവിധായകന്‍ ആറ്റ്‌ലിയും സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഉള്‍പ്പടെയുള്ളവര്‍ ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍