വിനീത് ശ്രീനിവാസനും സലിംകുമാറും തമ്മില്‍ തര്‍ക്കം ! കാര്യം നിസ്സാരം,റിലീസ് പ്രഖ്യാപിച്ച് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്'

കെ ആര്‍ അനൂപ്
ശനി, 15 ഒക്‌ടോബര്‍ 2022 (11:08 IST)
ഹൃദയം സിനിമ റിലീസ് ചെയ്ത ശേഷം വിനീത് ശ്രീനിവാസന്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്'ലൂടെയാണ്. ചിത്രം നവംബര്‍ 11ന് പ്രദര്‍ശനത്തിന് എത്തുമെന്ന് നടന്‍ അറിയിച്ചു. ട്രെയിലര്‍ ദീപാവലിക്ക് പുറത്തുവരും. സിനിമയൊരു കഥയല്ല പറയുന്നതെന്നും വിനീത് ശ്രീനിവാസന്‍ ആരാധകരോട് പറഞ്ഞു. രസകരമായ ഷോര്‍ട്ട് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
അര്‍ഷാ ബൈജു, റിയ സൈറ എന്നിവരാണ് വിനീതിന്റെ നായികമാരായി എത്തുന്നത് എന്നാണ് വിവരം. പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ഷാ ബൈജു.22 ഫീമെയില്‍ കോട്ടയം ചിത്രത്തിലൂടെ എത്തിയ താരമാണ് റിയ സൈറ.
 
അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സെന്ന വക്കീലിന്റെ വേഷത്തില്‍ വിനീത് പ്രത്യക്ഷപ്പെടും.
 
വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി,ബിജു സോപാനം,പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍,സുധീര്‍ പറവൂര്‍,വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ,അഷ്ലി,ആശ മഠത്തില്‍, ശ്രീലക്ഷ്മി,നിമിഷ മോഹന്‍,ഭാവന ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article