'അളിയാ.. ഹാപ്പി ബര്‍ത്ത് ഡേ' ; നിവിന്‍ പോളിക്ക് പിറന്നാള്‍ ആശംസകളുയി അജു വര്‍ഗീസ്

കെ ആര്‍ അനൂപ്

ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (10:13 IST)
സിനിമാലോകം ആഘോഷിക്കുകയാണ് നിവിന്‍ പോളിയുടെ ജന്മദിനം. നടന്‍ ആകട്ടെ തന്റെ സിനിമകളുടെ പ്രമോഷന്‍ തിരക്കുകളിലും. ഒന്നില്‍ കൂടുതല്‍ പടങ്ങളാണ് ഒരേ സമയം നിവിന്റെതായി പ്രദര്‍ശനത്തിന് എത്തുന്നത്. നിവിന്‍ പോളിക്ക് പിറന്നാളാശംസകളുമായി അജു വര്‍ഗീസ്.
 
മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ മലയാളത്തിന് കിട്ടിയ നടന്മാരാണ് നിവിന്‍ പോളിയും അജു വര്‍ഗീസും. അഭിനയജീവിതത്തിലെ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കിയ രണ്ടാളും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇരുവരും ഒന്നിക്കുന്ന 'സാറ്റര്‍ഡേ നൈറ്റ്' വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തും.
 
നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ട് റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍