കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം 'പടവെട്ട്' ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച്, കൊച്ചിയില്‍ കാണാമെന്ന് നിവിന്‍ പോളി

കെ ആര്‍ അനൂപ്

വെള്ളി, 7 ഒക്‌ടോബര്‍ 2022 (11:37 IST)
പടവെട്ട് പ്രമോഷന്‍ തിരക്കുകളിലേക്ക് നിവിന്‍ പോളി കടക്കുന്നു.ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണെന്ന് നടന്‍. വൈകുന്നേരം 6 മണിക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിവിന്‍ പോളിയും സംഘവും എത്തും. അവിടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും.വൈകാതെ തന്നെ കൊച്ചിയില്‍ കാണാമെന്ന് നിവിന്‍ പറഞ്ഞു.
 
നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്. 
 
അദിതി ബാലനാണ് നായിക.
മഞ്ജുവാര്യര്‍,ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍