'മമ്മൂട്ടി നായകനാകുന്ന ഹോളിവുഡ് ചിത്രം - ഒരു മനോഹരമായ സ്വപ്നം മാത്രം' ; തുറന്ന് പറഞ്ഞ് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍

കെ ആര്‍ അനൂപ്
വെള്ളി, 1 ഒക്‌ടോബര്‍ 2021 (14:22 IST)
മലയാളത്തിന്റെ പ്രിയ സംവിധായകരില്‍ ഒരാളാണ് ടി.കെ രാജീവ് കുമാര്‍. മലയാള സിനിമാ പ്രേമികള്‍ക്കു ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കുന്ന ഒരു പ്രഖ്യാപനം നടത്തിയതായി ഒരു റിപ്പോര്‍ട്ട് വീണ്ടും വൈറലാകുകയാണ്. 
 
തന്റെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത് മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് സംവിധായകനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കുറച്ച് നാള്‍ മുന്‍പ് തന്നെ ഇക്കാര്യത്തില്‍ ടി കെ രാജീവ് കുമാര്‍ ഉത്തരം തുറന്ന് പറഞ്ഞിരുന്നതായി പറയുന്നു. 'മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് സിനിമ എന്നത് മനോഹരമായ സ്വപ്നമാണെങ്കിലും അത് യാഥാര്‍ത്ഥ്യമല്ല' എന്നതാണ് സംവിധായകന്റെ വാക്കുകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article