തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ചെവല്ലയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. 4 വയസ്സുള്ള തനുശ്രീ, 5 വയസ്സുള്ള അഭിനേത്രി എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വരാനിരിക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങളില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം ദാമരഗിരി ഗ്രാമത്തിലേക്ക് പോയതായിരുന്നു ഇവര്‍.
ഒരു ബന്ധുവിന്റെ വീട്ടില്‍ മുതിര്‍ന്നവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ആരും ശ്രദ്ധിക്കാതെ കയറിയതായാണ് കരുതപ്പെടുന്നത്. കുട്ടികള്‍ കാറില്‍ കയറി അബദ്ധവശാല്‍ ഡോര്‍ ലോക്ക് ചെയ്തതാണെന്നാണ് കരുതപ്പെടുന്നത് പോലീസ് അറിയിച്ചു. കുട്ടികളെ കാണാനില്ലാതെ തിരച്ചിലിനിടയില്‍ ബോധരഹിതരായ നിലയിലാണ് കാറില്‍ നിന്നും കണ്ടെത്തിയത്.