ഇനി ഡീസന്റ് ഡാന്‍സ് മതി, തെലുങ്ക് സിനിമകളിലെ അശ്ലീല നൃത്തചുവടുകള്‍ക്കെതിരെ വനിത കമ്മീഷന്‍

അഭിറാം മനോഹർ

തിങ്കള്‍, 24 മാര്‍ച്ച് 2025 (19:22 IST)
ബാലകൃഷ്ണ സിനിമയായ ഡാക്കു മഹാരാജിലെ ദബിഡി ദിബിഡി ഗാനരംഗം അതിലെ നൃത്തചുവടുള്‍ കാരണം വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. സ്ത്രീകളെ മോശമായി കാണിക്കുന്ന തരത്തിലുള്ള ഇത്തരം ഗാനരംഗങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് തെലങ്കാന വനിത കമ്മീഷനും ഇപ്പോള്‍. സിനിമകളില്‍ ഇത്തരം ഗാനരംഗങ്ങള്‍ തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന സംസ്ഥാന വനിതാ കമ്മീഷന്‍ വ്യക്തമാക്കി. 
 
ചില ഗാനരംഗങ്ങളിലെ നൃത്തചുവടുകള്‍ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുമാണെന്ന രീതിയില്‍ കമ്മീഷനില്‍ നിരവധി പരാതികള്‍ ലഭിച്ചതായി തെലങ്കാന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ശാരദ നെരല്ല പറഞ്ഞു. സിനിമ ശക്തമായ മാധ്യമമാണെന്നത് പരിഗണിച്ച് പരാതികള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്നും കമ്മീഷന്‍ ചൂണ്ടികാട്ടി. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കാനും സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാനുമുള്ള ധര്‍മിക ഉത്തരവാദിത്തം സിനിമയ്ക്കുണ്ടെന്നും സ്വയം നിയന്ത്രണം പാലിക്കേണ്ടതായുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
 
 അടുത്തിടെ ഡാകു മഹാരാജ് എന്ന സിനിമയിലെ ഉര്‍വശി റൗട്ടലേയുടെ ഗാനരംഗവും റോബിന്‍ ഹുഡ് എന്ന സിനിമയിലെ ഗാനരംഗങ്ങളും നൃത്തചുവടുകളുടെ പേരില്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍