വാർണർ തോക്കെടുത്തത് വെറുതെയല്ല, സിനിമ അരങ്ങേറ്റം നിതിൻ ചിത്രത്തിൽ!

അഭിറാം മനോഹർ

ചൊവ്വ, 4 മാര്‍ച്ച് 2025 (20:08 IST)
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനായതിന് ശേഷം തെലുങ്ക് ആരാധകര്‍ സ്വന്തം നാട്ടുകാരനെന്ന പോലെ നെഞ്ചിലേറ്റിയ താരമാണ് ഓസീസ് താരമായ ഡേവിഡ് വാര്‍ണര്‍. ഇടയ്ക്കിടെ തെലുങ്ക് സിനിമ രംഗങ്ങളില്‍ വാര്‍ണര്‍ സ്വയം അഭിനയിച്ച്/ ഡാന്‍സ് ചെയ്ത് റീസ്ല് പങ്കുവെയ്ക്കുക പതിവാണ്. ഇപ്പോഴിതാ സിനിമയിലും ഒരു കൈ പയറ്റാന്‍ വാര്‍ണര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
 
 തെലുങ്ക് താരം നിഥിന്‍ നായകനായി എത്തുന്ന റോബിന്‍ ഹുഡ് എന്ന സിനിമയിലാണ് വാര്‍ണര്‍ കാമിയോ റോളില്‍ എത്തുന്നത്. സിനിമയിലെ രംഗങ്ങള്‍ 2024 സെപ്റ്റംബറില്‍ തന്നെ ചിത്രീകരിച്ചതായാണ് റിപ്പോര്‍ട്ട്. സിനിമയുടെ നിര്‍മാതാവായ രവിശങ്കറാണ് വിവരം സ്ഥിരീകരിച്ചത്.  ജി വി പ്രകാശ് നായകനാകുന്ന തമിഴ് സിനിമയായ കിംഗ്സ്റ്റണിന്റെ പ്രീ റിലീസില്‍ ഇവന്റില്‍ വെച്ചാണ് രവിശങ്കര്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ ഒരു സിനിമാസെറ്റിലെന്ന് തോന്നിക്കുന്ന വാര്‍ണറുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വാര്‍ണര്‍ കയ്യില്‍ തോക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ റോബിന്‍ ഹുഡ് സിനിമയുടെ ഷൂട്ടിനിടെ എടുത്തതാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍