കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം നീണ്ട 14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സിനിമയായ ലക്കി ഭാസ്കര്‍ തിയേറ്ററുകളിലെത്തിയത്. മലയാള സിനിമയല്ലാതിരുന്നിട്ട് കൂടി ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിച്ചത്. തെലുങ്കിലും തമിഴ് ബോക്സോഫീസിലും മികച്ച പ്രതികരണം ലഭിച്ചതോടെ മുന്‍വിധികളെ മാറ്റിമറിച്ച സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്.
ഒക്ടോബര്‍ 31ന് ദീപാവലി റിലീസായെത്തിയ സിനിമ തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി,മലയാളം ഭാഷകളിലാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത രണ്ട് ദിവസത്തിനുള്ളില്‍ സിനിമ 26.2 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്. ആദ്യ ദിനത്തില്‍ 12.70 കോടിയായിരുന്നു സിനിമയുടെ കളക്ഷന്‍. കേരളത്തില്‍ 2.5 കോടിയാണ് ആദ്യ ദിനത്തില്‍ ദുല്‍ഖര്‍ സിനിമ കളക്റ്റ് ചെയ്തത്. ഇന്നലെയും ഇന്നും അവധി ദിനമായതിനാല്‍ ഈ ദിനങ്ങളില്‍ കളക്ഷനില്‍ കുതിപ്പുണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ഇന്നത്തോടെ സിനിമ മുതല്‍മുടക്ക് തിരിച്ചുപിടിക്കും.