നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ പവന്‍ കല്യാണ്‍ വിഷയത്തില്‍ തെലങ്കാന മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയെടുത്ത നിലപാടുകളെ പുകഴ്ത്തുകയും ചെയ്തു. നിയമം എല്ലാവര്‍ക്കും തുല്യമാണ്. ഇത്തരം സംഭവങ്ങളില്‍ സുരക്ഷ കണക്കിലെടുത്താണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തിയേറ്റര്‍ ജീവനക്കാര്‍ അല്ലു അര്‍ജുനെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം സീറ്റില്‍ തന്നെ തുടര്‍ന്നത് പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കി. അല്ലു അര്‍ജുന്‍ മരിച്ച സ്ത്രീയുടെ വീട്ടില്‍ നേരത്തെ തന്നെ സന്ദര്‍ശനം നടത്തിയിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാമായിരുന്നുവെന്നും പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.