ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. ലൈംഗികബന്ധത്തിനുശേഷം പങ്കാളി വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജല്‍പൈഗുരി സര്‍ക്യൂട്ട് ബെഞ്ചിന്റേതാണ് വിധി.
വിവാഹിതര്‍ വിവാഹേതര ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പരസ്പരം കൃത്യമായി അറിവുള്ളവര്‍ ആയിരിക്കുമല്ലോ എന്നും അവരുടെ വിവാഹ ബന്ധത്തെക്കുറിച്ചും ബോധ്യമുണ്ടായിരിക്കുമെന്നും ഉഭയസമ്മതപ്രകാരം നടത്തുന്ന ലൈംഗിക ബന്ധത്തില്‍ വാഗ്ദാനത്തിന് വിലകല്‍പ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ പറഞ്ഞുപറ്റിച്ചെന്നും വ്യാജ വാഗ്ദാനം നല്‍കിയെന്നും പറയാനാകില്ല എന്നും കോടതി പറഞ്ഞു.