വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 മാര്‍ച്ച് 2025 (16:57 IST)
ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
 
ഒരാഴ്ച മുമ്പാണ് ജസ്റ്റിസ് ഹേമന്ത് വര്‍മ്മയുടെ വസതിയില്‍ തീപിടുത്തം ഉണ്ടായത്.  ഇവിടെ തീയണയ്ക്കാനെത്തിയ അഗ്‌നി ശമനസേനാംഗങ്ങളാണ് പണം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി 11:30 യോടെയാണ് ജഡ്ജിയുടെ വീട്ടില്‍ തീപിടുത്തം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ ജഡ്ജി വീട്ടില്‍ ഉണ്ടായിരുന്നില്ല. 15 കോടിയോളം രൂപ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 
 
യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ അന്വേഷണത്തിന് മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്ന ഡല്‍ഹി ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍