സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 22 മാര്‍ച്ച് 2025 (20:39 IST)
സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു. സുപ്രീംകോടതി ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിച്ചത്. അതേസമയം സംഘത്തിന്റെ ഭാഗമായിരുന്ന മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ് ഭൂരിപക്ഷ പ്രദേശമായ ചുരാച്ചന്‍ പൂര്‍ സന്ദര്‍ശിച്ചില്ല.
 
അഭിഭാഷക സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇദ്ദേഹം യാത്ര അവസാനിപ്പിച്ചത്. ആദ്യമായാണ് ജഡ്ജിമാരുടെ സംഘം സംഘര്‍ഷഭൂമിയായ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍