മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 30 പേര്‍ക്ക് പരിക്ക്, കേന്ദ്ര സേനയെ വിന്യസിച്ചു

നിഹാരിക കെ.എസ്

ഞായര്‍, 9 മാര്‍ച്ച് 2025 (09:13 IST)
ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. കൂടുതല്‍ മേഖലകളിലേക്ക് സംഘർഷം വ്യാപിക്കാതിരിക്കാനായി സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിച്ചു. സംഘര്‍ബാധ്യത സ്ഥലങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി. അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 
 
സമാധാനശ്രമങ്ങളുടെ ഭാഗമായി താഴ്വരയില്‍ റാലിയും നടന്നു. സൈനയത്തിന്റെ റൂട്ട് മാര്‍ച്ചും നടന്നു.30 പേര്‍ക്കാണ് ഇന്നലെ സംഘര്‍ഷത്തില്‍ പരിക്കേറ്റത്. കാംഗ്‌പോക്പിയില്‍ വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഇവിടെ സര്‍വീസ് നടത്തിയ സര്‍ക്കാര്‍ ബസിന് നേരെ കല്ലേറുണ്ടായിരുന്നു.
 
തുടര്‍ന്ന് സുരക്ഷാസേനയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍