വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ചെന്നപ്പോള്‍ പ്രതി തന്റെ മതം പരാമര്‍ശിച്ച് അധിക്ഷേപിച്ചുവെന്ന ഉറുദു വിര്‍ത്തകനും ക്ലര്‍ക്കുമായ വ്യക്തി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സെക്ഷന്‍ 298, 504, 353 എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ജാര്‍ഖണ്ഡ് ഹൈക്കോടതി പരാതിക്കാരന് അനുകൂലമായ ഉത്തരവിടുകയായിരുന്നു.