ഒരുമിച്ച് കുറേക്കാലം ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ പരാതി നല്‍കാന്‍ സാധിക്കില്ല: സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 മാര്‍ച്ച് 2025 (13:19 IST)
ഒരുമിച്ച് കുറേക്കാലം ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗം പരാതി നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളില്‍ ലൈംഗികബന്ധത്തിന് കാരണം വിവാഹ വാഗ്ദാനം മാത്രമാണോ എന്നതില്‍ വ്യക്തത വരുത്താന്‍ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു. 16 വര്‍ഷം ലീവിങ് റിലേഷനില്‍ ഉണ്ടായിരുന്ന പങ്കാളി തന്നെ ബലാല്‍സംഗം ചെയ്തുവെന്നാരോപിച്ച് അധ്യാപിക നല്‍കിയ കേസിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
 
പരാതിക്കാരിയായ ആധ്യാപികയും ആരോപണ വിധേയനായ ബാങ്ക് ഉദ്യോഗസ്ഥനും 16 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് തനിക്കൊപ്പം താമസിച്ചിരുന്നതെന്നായിരുന്നു അധ്യാപകയുടെ പരാതി. ഇരുവരുടെയും വിദ്യാഭ്യാസ യോഗ്യതയും 16 വര്‍ഷത്തെ ദീര്‍ഘ ബന്ധവും കണക്കിലെടുത്ത് പരാതി കോടതിക്ക് തള്ളി. ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും ബന്ധം തകര്‍ന്നതാണ് കേസിലേക്ക് വഴിവച്ചതൊന്നും കോടതി നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍