മമ്മൂട്ടിക്കൊപ്പം അമിതാഭ് ബച്ചനും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി കൊതിക്കാത്ത സിനിമ പ്രേമികള്‍ കുറവായിരിക്കും. രണ്ട് ഇതിഹാസ താരങ്ങളും അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടിയുടെ ജന്മദിനത്തിന് ബിഗ് ബി ആശംസകള്‍ നേര്‍ന്നിരുന്നു. പ്രത്യേകം പേരെടുത്ത് പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി അദ്ദേഹത്തിന് നന്ദി അറിയിച്ചത്. ഇപോഴിതാ ബച്ചനുമൊത്തുള്ള അപൂര്‍വ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.