അഭിനയത്തിന്റെ അരനൂറ്റാണ്ടും 70-ാം ജന്മദിനവും ആഘോഷിച്ച മമ്മൂട്ടിയുടെ ഭൂതകാലത്തെ കുറിച്ച് അറിയാന്‍ മലയാളികള്‍ ഇപ്പോഴും തല്‍പ്പരരാണ്. സാധാരണ ഒരു കുടുംബത്തില്‍ നിന്ന് മമ്മൂട്ടിയെന്ന മഹാനടനിലേക്കുള്ള വളര്‍ച്ചയുടെ കാലഘട്ടം ഒരു സിനിമ പോലെ സസ്പെന്‍സുകള്‍ നിറഞ്ഞതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന മമ്മൂട്ടിയുടെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകരുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഡിഡി മലയാളത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പര്‍ എപ്പോഴും ശ്രദ്ധേയമാണ്. വര്‍ഷങ്ങളായി 369 എന്ന നമ്പര്‍ വണ്ടിയാണ് മമ്മൂട്ടി ഉപയോഗിക്കുന്നത്. എല്ലാ വാഹനങ്ങളുടെയും നമ്പര്‍ ഇത് തന്നെ. എന്നാല്‍, ഈ അഭിമുഖത്തിനിടെ 3699 എന്ന നമ്പര്‍ ഉള്ള കാര്‍ മമ്മൂട്ടി ഓടിക്കുന്നുണ്ട്. ഇത് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടു. യുട്യൂബ് വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ഇത് കമന്റ് ചെയ്തിട്ടുണ്ട്.