തദ്ദേശ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ? വിശദീകരണവുമായി മല്ലിക സുകുമാരൻ !

Webdunia
ഞായര്‍, 1 നവം‌ബര്‍ 2020 (14:11 IST)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കും എന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ, എന്നാൽ വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും സ്ഥാനാർത്ഥിയാകണം എന്ന ആവശ്യവുമായി ആരും സമീപിച്ചിട്ടില്ല എന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. എങ്ങനെയാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചത് എന്ന് അറിയില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു.  
 
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയ വിള വാര്‍ഡില്‍ മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു വലിയ രീതിയിൽ പ്രചരണമുണ്ടായത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താൻ കോൺഗ്രസ്സുകാരിയാണെന്നും, ഭർത്താവ് സുകുമാരൻ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു എന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. സ്ഥാനാർത്ഥിയാകും എന്ന വാർത്ത പ്രചരിച്ചതോടെ ഇതും സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article