ഭോപ്പാൽ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ബിജെപി പ്രചാരണ റാലിയ്ക്കിടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പറ്റിയ നാക്കുപിഴയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാക്കുന്നത്. ആൾക്കൂട്ടത്തിന് മുൻപീൽ സിന്ധ്യ പഴയ കോൺഗ്രസ്സ് നേതാവായി മാറി. ബിജെപി റാലിയിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ടു ചെയ്യണം എന്നായിരുന്നു സിന്ധ്യയുടെ വാക്കുകൾ. നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് സിന്ധ്യയ്ക്ക് നാക്കുപിഴച്ചത്.
'കൈപ്പത്തി ചിഹ്നമുള്ള ബട്ടൺ അർത്തി വോട്ട് രേഖപ്പെടുത്തുക' ഇത് പറഞ്ഞ് പൂർത്തിയാക്കിയപ്പോൾ സിന്ധ്യയുടെ മുഖത്ത് ഭാവ വ്യത്യാസങ്ങൾ ഉണ്ടയിരുന്നുല്ല. എന്നാൽ തൊട്ടുപിന്നാൽ സിന്ധ്യയുടെ വായിൽനിന്നും വന്നത് കോൺഗ്രസ്സ് എന്ന്. എന്നാൽ അതോടെ അപകടം മനസിലാക്കിയ സിന്ധ്യ കോൺഗ്രസ്സ് എന്നത് പൂർത്തിയാക്കാതെ തെറ്റുതിരുത്തി. കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചെയ്യാൻ സിന്ധ്യ ജനങ്ങളോട് പറഞ്ഞപ്പോൾ ബിജെപി നേതാക്കൾ സിന്ധ്യയെ നോക്കുന്നത് വീഡിയോയിൽ കാണാം. സിന്ധ്യയും കൂട്ടരു രാജിവച്ച 28 സീറ്റുകളിലേയ്ക്കാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.