ഒരു കാര്യം വ്യക്തമായി: കേരളത്തിലും ബിജെപി വളരുന്നു, വരും വർഷങ്ങളിൽ സംസ്ഥാനം പിടിക്കുമെന്ന് കൃഷ്‌ണകുമാർ

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2020 (18:58 IST)
ഇന്ത്യയിൽ മുഴുവൻ പ്രകടമാകുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു എന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് നടൻ കൃഷ്‌ണകുമാർ. അതേസമയം തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് ഭരണം നിലനിർത്തിയ്അ എൽഎഡിഎഫിന്  നടൻ അഭിനന്ദനങ്ങളറിയിച്ചു.
 
ഭരണ പ്രതിപക്ഷ മുന്നണികൾ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നുകൊണ്ട് ബിജെപി 35 സീറ്റുകൾ ഇത്തവണ നേടി. കഴിഞ്ഞ തവണ ഇത് 34 ആയിരുന്നു. ഒരു കാര്യം ഉറപ്പായി. ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാർത്ത.

വരും ദിനങ്ങളിൽ ബിജെപിക്കെതിരെ ഇടത്,കോൺഗ്രസ് പാർട്ടികൾ മത്സരിക്കുന്ന കാഴ്‌ച്ചയാകും കാണാൻ സാധിക്കുന്നത്. പാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരുംവർഷങ്ങളിൽ പിടിച്ചെടുക്കും. പൂർണവിശ്വാസത്തോടെ മുന്നേറുക. നമ്മൾ ജയിക്കും. നമ്മൾ ഭരിക്കും. കൃഷ്‌ണകുമാർ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article