രേഷ്‌മ മറിയം റോയ് ഇനി ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ

ബുധന്‍, 16 ഡിസം‌ബര്‍ 2020 (17:35 IST)
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്ന രേഷ്‌മ മറിയം റോയിക്ക് വിജയം. അരുവാപ്പലം പഞ്ചായത്തിലെ 11-ാം വാര്‍ഡായ ഊട്ടുപാറയില്‍നിന്നാണ് രേഷ്മ ആദ്യ പോരാട്ടത്തിൽ തന്നെ വിജയത്തിലൂടെ തന്റെ വരവറിയിച്ചത്.
 
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ രേഷ്മ മറിയം റോയിക്ക് 450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യു.ഡി.എഫ്. സ്ഥാനാര്‍ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യു‌ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ഏഷ്‌മ മറിയം റോയ് പിടിച്ചെടുത്തത്.
 
2020 നവംബർ 18നാണ് രേഷ്‌മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ ഭരണതിരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19-ഉം ആയിരുന്നു. കൃത്യമായി പറയുകയാണെങ്കിൽ 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ മറിയം റോയി പത്രിക സമര്‍പ്പിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍