ലോകേഷ് കനകരാജ് - കമല്‍ഹാസന്‍ ചിത്രത്തിന് പേരിട്ടു?

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (20:42 IST)
സംവിധായകൻ ലോകേഷ് കനഗരാജിനൊപ്പമുളള കമൽ ഹാസന്റെ പുതിയ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് 'ഗുരു' എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ട്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. 2021ൽ ചിത്രം റിലീസ് ചെയ്യുവാനാണ് പദ്ധതിയിടുന്നത്.
 
അതേസമയം ഷങ്കറിന്റെ ഇന്ത്യൻ 2ന്‍റെ ഭാഗമാണ് കമൽഹാസൻ. കാജൽ അഗർവാൾ, രകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
 
മാസ്റ്ററാണ് ലോകേഷ് കനഗരാജിൻറെ വരാനിരിക്കുന്ന ചിത്രം. വിജയ് - വിജയ് സേതുപതി ടീം ഒന്നിക്കുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക.

അനുബന്ധ വാര്‍ത്തകള്‍

Next Article