പുത്തൻ ലുക്കിൽ റിമ കല്ലിങ്കൽ, ചിത്രങ്ങൾ വൈറല്‍ !

കെ ആര്‍ അനൂപ്

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (19:20 IST)
മലയാളിയുടെ പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് താരത്തെ കാണാനാകുക. കുപ്പിവളകളും സാരിയും ധരിച്ചെത്തിയ റിമിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമാകുകയാണ്.
 
സിനിമയിലെത്തി 11 വർഷങ്ങൾ പൂർത്തിയാക്കുന്ന റിമ ഡാൻസർ, പ്രൊഡ്യൂസർ എന്നീ നിലകളിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്.
 
ശ്യാമപ്രസാദിന്‍റെ 'ഋതു'വിലൂടെ മലയാള സിനിമയിൽ എത്തിയ റിമ ഒടുവിലായി അഭിനയിച്ചത് ആഷിഖ് അബുവിന്റെ വൈറസിൽ ആയിരുന്നു. ഹാഗർ, അറബി കടലിന്റെ റാണി, തല്ലുമാല തുടങ്ങിയ സിനിമകളുടെ ഭാഗമാണ് റിമ കല്ലിങ്കൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍