വിജയ് ദേവരകൊണ്ടയുടെ നായിക അനുഷ്‌ക ഷെട്ടി, ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടൻ

കെ ആര്‍ അനൂപ്

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (18:56 IST)
അനുഷ്‌ക ഷെട്ടിയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നു. ഈ ചിത്രത്തിന്‍റെ കരാറില്‍ നടി ഒപ്പുവെച്ചു എന്നറിയുന്നു. ഇരുവർക്കും തിരക്കഥ ഇഷ്ടപ്പെട്ടതായും ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെമെന്നുമാണ് വിവരം.  
 
അതേസമയം അനുഷ്കയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം 'നിശബ്ദം' ആയിരുന്നു. സിനിമയിൽ മാധവനാണ് നായകനായി എത്തിയത്.
 
വിജയ്‌ക്ക് 'ഫൈറ്റർ' എന്ന ചിത്രമാണ്  ഇനി വരാനിരിക്കുന്നത്. ഈ പാൻ ഇന്ത്യന്‍ ചിത്രത്തിൽ അനന്യ പാണ്ഡെയാണ് നായികയായി  എത്തുന്നത്. പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്‌ക്കായി കാത്തിരിക്കുകയാണ് ആരാധകർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍