മാധവൻ - അനുഷ്‌ക ഷെട്ടി ചിത്രം 'നിശബ്ദം' ഒക്ടോബര്‍ 2ന് ആമസോൺ പ്രൈമിൽ !

കെ ആര്‍ അനൂപ്

ശനി, 19 സെപ്‌റ്റംബര്‍ 2020 (21:28 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാധവൻ-അനുഷ്ക ഷെട്ടി ചിത്രം 'നിശബ്ദം'  ഒക്ടോബർ 2 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഹേമന്ത് മധുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം സസ്‌പെൻസ് ത്രില്ലറാണ്. സാക്ഷിയെന്ന സംസാരിക്കാൻ കഴിവില്ലാത്ത കലാകാരിയുടെ വേഷമാണ് അനുഷ്ക ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആർ മാധവനെ ഒരു പ്രശസ്ത സംഗീതജ്ഞനായി ചിത്രത്തിൽ കാണാം.
 
അർജുൻ റെഡ്ഡിയിലെ നടി ശാലിനി പാണ്ഡെയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. കോന ഫിലിം കോർപ്പറേഷനുമായി ചേർന്ന് പീപ്പിൾ മീഡിയ ഫാക്ടറിയിലെ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍