സിനിമയോട് ഗുഡ്‌ബൈ പറയാന്‍ അനുഷ്‌ക ഷെട്ടി ? ‘നിശബ്‌ദം’ അവസാന സിനിമയോ?

കെ ആര്‍ അനൂപ്

ചൊവ്വ, 14 ജൂലൈ 2020 (22:30 IST)
എങ്ങും ആരാധകരുള്ള താരമാണ് അനുഷ്‌ക ഷെട്ടി. തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖ നടന്മാരുടെ നായികയായി അഭിനയിച്ച അനുഷ്‌ക സിനിമാ ജീവിതത്തോട് വിട പറയുകയാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകള്‍.
 
ബാഹുബലി സീരീസിന് ശേഷം മൂന്ന് വർഷത്തിനിടെ രണ്ടു സിനിമകൾ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. ബാഗ്‌മതി, നിശബ്ദം എന്നീ സിനിമകളിലാണ് താരം നായികയായി എത്തിയത്. ചിരഞ്ജീവിയുടെ സായ്റാ നരസിംഹ റെഡ്ഢിയില്‍ അതിഥി വേഷവും ചെയ്തു. 
 
അതേസമയം, നിശബ്ദം എന്ന സിനിമ തീയേറ്ററിൽ റിലീസിന് എത്തുമോ എന്ന കൺഫ്യൂഷനിലാണ് ആരാധകർ. ഒടിടി റിലീസായിരിക്കും ചിത്രത്തിന് ഉണ്ടാവുക എന്നും സൂചനയുണ്ട്. 
 
ഗൗതം മേനോനുമായി ഒരു സിനിമ ചെയ്യാമെന്ന് അനുഷ്‌ക സമ്മതം മൂളിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ അത് എന്ന് തുടങ്ങുമെന്ന് ഇതുവരെ  സ്ഥിരീകരണം ലഭിച്ചിട്ടില്ല.
 
അതേസമയം, അധികം വൈകാതെ തന്നെ സിനിമാഭിനയത്തോട് വിടപറയാനാണ് അനുഷ്‌ക ഒരുങ്ങുന്നതെന്നും സൂചനകളുണ്ട്. താരം സംവിധാനത്തിലേക്ക് തിരിയുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍