മൂന്നു വർഷത്തോളമുള്ള അഭിനയജീവിതത്തിനിടയിൽ എന്താണ് പ്രധാന നേട്ടം എന്നുചോദിച്ചാല്‍ ഒരുപിടി നല്ല സുഹൃത്തുക്കളെ നേടാനായി എന്നതായിരിക്കും സംയുക്ത വർമ്മയുടെ ഉത്തരം. ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ഭാവന തുടങ്ങിയവരുമായി അടുത്ത സൗഹൃദമാണ് സംയുക്ത വര്‍മ്മയ്ക്ക്. സമയം കിട്ടുമ്പോൾ ഇവരെല്ലാമായി ഒത്തു കൂടാറുണ്ട്. ആദ്യമായി ഗീതുമോഹൻദാസിനെ കണ്ടതിനെ കുറിച്ച് പറയുകയാണ് സംയുക്താവർമ്മ.