വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിൽ അനുഷ്‌ക ഷെട്ടി നായിക

കെ ആര്‍ അനൂപ്

ശനി, 25 ജൂലൈ 2020 (15:08 IST)
നടൻ വിജയ് സേതുപതിയുടെ ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം മാസ്റ്ററാണ്. അതേസമയം എ എൽ വിജയ് സംവിധാനം ചെയ്യുന്ന അടുത്ത പ്രൊജക്ടിൽ വിജയ് സേതുപതി നായകനായി എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ അനുഷ്‌ക ഷെട്ടിയാണ് നായികയായി എത്തുന്നത്. അങ്ങനെയാണെങ്കിൽ അനുഷ്കയും വിജയ് സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. 
 
വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഐഷരി ഗണേഷാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം എ എൽ വിജയ്- അനുഷ്ക ഷെട്ടി കൂട്ടുകെട്ടിൽ രണ്ടു സിനിമകൾ പിറന്നിട്ടുണ്ട്. 
 
താണ്ഡവം, ദൈവതിരുമകൾ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നിശബ്ദം എന്ന സിനിമയാണ് അനുഷ്ക ഷെട്ടിയുടെ അടുത്തതായി പുറത്തുവരാൻ ഉള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍