സ്ത്രീപക്ഷ സിനിമയെന്നാല്‍ സ്ത്രീയെ മുന്‍നിര്‍ത്തി പുരുഷന്‍ എടുക്കുന്ന സിനിമയല്ല, സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീയുണ്ടാകണം: അനുഷ്‌ക

ശ്രീനു എസ്

തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (12:32 IST)
സ്ത്രീപക്ഷ സിനിമയെന്നാല്‍ സ്ത്രീയെ മുന്‍നിര്‍ത്തി പുരുഷന്‍ എടുക്കുന്ന സിനിമയല്ലെന്നും സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീയുണ്ടാകണമെന്നും സിനിമാ താരം അനുഷ്‌ക ഷെട്ടി പറഞ്ഞു. പൊതുവെ സിനിമയുടെ സാങ്കേതിക രംഗത്തും മറ്റു മേഖലകളില്‍ പുരുഷസാനിധ്യമാണ് കൂടുതല്‍. ഏതുഭാഷയില്‍ നോക്കിയാലും ഇങ്ങനെയാണെന്നും അനുഷ്‌ക പറഞ്ഞു.
 
എന്നാല്‍ കാഴ്ചപ്പാടുകള്‍ മാറിവരുന്നുണ്ട്. കാലത്തിനൊപ്പമാണ് സിനിമയും സഞ്ചരിക്കുന്നത്. സിനിമയില്‍ നായിക മാത്രമല്ല സ്ത്രി, സംവിധായിക മുതല്‍ ടെക്‌നീഷ്യന്‍ വരെയും സ്ത്രീകളായി കഴിഞ്ഞു. ഇത്തരത്തില്‍ സ്ത്രീകള്‍ സിനിമയുടെ എല്ലാ മേഖലകളിലേക്കും കടന്നുവന്നാല്‍ മാത്രമേ സ്ത്രീ പക്ഷ സിനിമയുണ്ടാകുവെന്നും അനുഷ്‌ക പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍