കുട്ടനെല്ലൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു

ശ്രീനു എസ്

തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (10:50 IST)
കുട്ടനെല്ലൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശിയായ ഡോ. സോന(30) ആണ് മരിച്ചത്. സോനയുടെ സുഹൃത്തായ പാവറട്ടി സ്വദേശി മഹേഷ് ചൊവ്വാഴ്ചയാണ് സോനയെ കുത്തിയത്. കുറ്റകൃത്യത്തിനു ശേഷം മഹേഷ് ഒളിവില്‍ പോകുകയായിരുന്നു.
 
വിവാഹബന്ധം വേര്‍പിരിഞ്ഞ് കഴിയുന്ന സോന രണ്ടുവര്‍ഷമായി മഹേഷിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇരുവരും ചേര്‍ന്ന് കുട്ടനെല്ലൂരില്‍ ദന്തല്‍ ക്ലിനിക് നടത്തി വരുകയായിരുന്നു. സാമ്പത്തിക ക്രമക്കേടുമൂലം മഹേഷിനെതിരെ സോന പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍