വിജയ് ദേവരകൊണ്ട - സുകുമാർ പുതിയ ചിത്രം പ്രഖ്യാപിച്ചു, ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ !

കെ ആര്‍ അനൂപ്

തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (13:49 IST)
ആരാധകർ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട - സുകുമാർ കൂട്ടുകെട്ടിലെ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുവരുമൊന്നിക്കുന്ന സിനിമയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. വിജയ് ട്വിറ്ററിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്.
 
"എൻറെ ഉള്ളിലെ നടൻ ആവേശത്തിലാണ്, എന്നിലെ പ്രേക്ഷകൻ ഇത് ആഘോഷിക്കുന്നു. നിങ്ങൾക്ക് അവിസ്മരണീയമായ സിനിമ ഉറപ്പുനൽകുന്നു. സുക്കു സാറിനൊപ്പം സെറ്റിൽ എത്തുന്നതുവരെ എനിക്ക്  കാത്തിരിക്കാനാവില്ല"-വിജയ് ദേവരകൊണ്ട ട്വിറ്ററിൽ കുറിച്ചു. 2022ലാണ് ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത്.
 
അതേസമയം, പുരി ജഗന്നാഥിന്റെ 'ഫൈറ്റർ' എന്ന ചിത്രത്തിന്റെ ഭാഗമാണ് വിജയ്. ബോളിവുഡിലെ യുവ നടി അനന്യ പാണ്ഡെയാണ് നായികയായി എത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍