20 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു ഫൈറ്റ്,'ലിയോ' ചിത്രീകരണ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ജൂണ്‍ 2023 (15:21 IST)
ലിയോ ചിത്രീകരണത്തിലാണ് നടന്‍ വിജയ്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തും.
 
ചെന്നൈയില്‍ ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുമ്പോള്‍, ലിയോയുടെ ചിത്രീകരണത്തിനായി വിജയ് കഠിനാധ്വാനം ചെയ്യുന്നതായി നിര്‍മ്മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തി.
 
കാശ്മീരില്‍ -20 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു ഫൈറ്റ് സീക്വന്‍സിനായി വിജയ് ചിത്രീകരിച്ചതായി നിര്‍മ്മാതാവ് പറഞ്ഞു.  
 അത്രയും തന്നെ തണുപ്പില്‍ വിജയ്ക്ക് ഷര്‍ട്ട് ധരിക്കാതെ ഒരു അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും വിജയ്യ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ സന്തോഷകരമാണെന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.
 
മഞ്ഞില്‍ കുടുങ്ങിയ കാര്‍ പുറത്തെടുക്കാന്‍ സഹപ്രവര്‍ത്തകരെ വിജയ് സഹായിച്ചതായും പറയപ്പെടുന്നു.
   
വിജയ്, തൃഷ, അര്‍ജുന്‍, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് ??മേനോന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ്, സാന്‍ഡി, അഭിരാമി വെങ്കിടാചലം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article