സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 31 മാര്‍ച്ച് 2025 (13:51 IST)
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ ഇനി മൂന്നു നാളുകള്‍ കൂടി മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നല്‍കുന്ന ബി ആര്‍ 102 സമ്മര്‍ ബമ്പര്‍ ഏപ്രില്‍ രണ്ടിന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നറുക്കെടുക്കും. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഇതില്‍ മാര്‍ച്ച് 29 ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ 35,23,230 ടിക്കറ്റുകള്‍ വിറ്റു പോയി.
 
7,90,200 ടിക്കറ്റുകള്‍ വിറ്റ് പാലക്കാടും 4,73,640 ടിക്കറ്റുകള്‍ വിറ്റ് തിരുവനന്തപുരവും 4,09,330 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ലയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. 50 ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള ബമ്പറിന് 500 രൂപയില്‍ വരെ അവസാനിക്കുന്ന ആകര്‍ഷകമായ സമ്മാനഘടനയാണുള്ളത്. 250 രൂപയാണ് ബമ്പര്‍ ടിക്കറ്റിന്റെ വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍