ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 31 മാര്‍ച്ച് 2025 (13:43 IST)
പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. നാദാപുരം പേരോട് സ്വദേശികളായ ഷഹറാസ് റയിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. പടക്കം വാങ്ങി വന്നശേഷം റോഡില്‍ കാറിനകത്തിരുന്ന് യുവാക്കള്‍ പടക്കം പൊട്ടിക്കുകയായിരുന്നു. പിന്നാലെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തെറിക്കുകയും കാറിന്റെ പിന്‍ഭാഗം തകരുകയും ചെയ്തു.
 
സംഭവത്തിന് പിന്നാലെ പോലീസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. അശ്രദ്ധമായ രീതിയില്‍ സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിന് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍