ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 31 മാര്‍ച്ച് 2025 (13:27 IST)
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം പിന്നിടുമ്പോള്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ആശമാര്‍. ഓണറേറിയം വര്‍ദ്ധിപ്പിക്കണം, പെന്‍ഷന്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 50താം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതോടെ സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശാവര്‍ക്കര്‍മാര്‍.
 
ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചു മാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടി മാറ്റട്ടെ എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആശാവര്‍ക്കര്‍ മുടിമുറിച്ച് പ്രതിഷേധിക്കുന്നത്. ഫെബ്രുവരി 10നാണ് സമരം ആരംഭിച്ചത്. ഓണറേറിയമായി സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് മാസം 7000 രൂപയാണ് നല്‍കുന്നത്. അതേസമയം ആശമാരുമായി രണ്ടുതവണ നടത്തിയ ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
 
ജനാധിപത്യപരമായി സമരം ചെയ്യാനും അത് തുടരാനും എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തില്‍ എന്തുകൊണ്ടാണ് വിമര്‍ശനം ഇല്ലാത്തതെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍