മുത്തോലി പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് ബിസ്മിയെ കാണാതായതായി പരാതി. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് ബിസ്മി വീട്ടില്‍ നിന്ന് ജോലിക്ക് പോയത്. ബിസ്മിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് വൈകുന്നേരത്തോടെ ഓഫീസിലെത്തി, പക്ഷേ, ഭാര്യ ആ ദിവസം ജോലിക്ക് എത്തിയില്ലെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നാണ് അറിഞ്ഞത്.