നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 30 മാര്‍ച്ച് 2025 (15:50 IST)
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. സ്റ്റേറ്റ് ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്. മൊത്ത തുണി വ്യാപാര സ്ഥാപനമായ രാജധാനിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. തുണി വില്പന കടകള്‍ വന്‍തോതില്‍ നികുതി അടയ്ക്കാതെ പണം സൂക്ഷിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കടയില്‍നിന്ന് ഇത്രയധികം പണം പിടികൂടിയത്.
 
എറണാകുളത്തെ പ്രധാന തുണി കടയാണ് രാജധാനി ടെക്‌സ്‌റ്റൈല്‍. നാലു വ്യാപാരസ്ഥാപനങ്ങളിലും ഉടമയുടെ വീട്ടിലുമായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കണക്കില്‍ പെടാത്ത അഞ്ചു കോടി രൂപയിലധികം പണം കണ്ടെത്തിയാല്‍ ഉടമയെ അറസ്റ്റ് ചെയ്യണമെന്നതാണ് നിയമം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍